സഹോദരനെ മാതാപിതാക്കൾ കൊന്നെന്ന് വ്യാജവിവരം നൽകി; യുവാവിന് മൂന്നു ദിവസം തടവ്

പൊലിസിന്റെ കാര്യക്ഷമത പരിശോധിക്കാനാണ് ഈ ഫോൺ വിളി നടത്തിയതെന്നാണ് പ്രതി ലാലു പറയുന്നത്

Update: 2021-12-21 15:34 GMT
Advertising

സഹോദരനെ മാതാപിതാക്കൾ കൊന്നുവെന്ന് പൊലിസിന് വ്യാജവിവരം നൽകിയ യുവാവിന് മൂന്നു ദിവസം തടവ്. ഹൈദരാബാദ് ബൻജാര ഹിൽസിലെ നന്ദി നഗറിലെ യുവാവാണ് വ്യാജവിവരം നൽകി തടവിലായത്. 36കാരനായ ബനോത് ലാലു ഡിസംബർ 17ന് പൊലിസിനെ വിളിച്ചു കബളിപ്പിക്കുകയായിരുന്നു.

വിവരം ലഭിച്ച പൊലിസ് കൺട്രോൾ റൂം ബൻജാര ഹിൽസ് പൊലിസിനെ വിവരം അറിയിക്കുകയും നൈറ്റ് പട്രോൾ സംഘത്തെ സംഭവസ്ഥലത്തേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥലത്തെത്തിയ നൈറ്റ് ഡ്യൂട്ടി സബ് ഇൻസ്‌പെക്ടറും ഇൻസ്‌പെക്ടറുമടക്കമുള്ള സംഘം അപഹാസ്യരാകുകയായിരുന്നു. എന്നാൽ പൊലിസിന്റെ കാര്യക്ഷമത പരിശോധിക്കാനാണ് ഈ ഫോൺ വിളി നടത്തിയതെന്നാണ് പ്രതി ലാലു പറയുന്നത്. വ്യാജ ഫോൺകോൾ നടത്തിയ കുറ്റത്തിന് ലാലുവിനെതിരെ പൊലിസ് കേസെടുത്തതിനെ തുടർന്നാണ് ഇയാൾക്ക് മൂന്നു ദിവസം തടവ് അനുഭവിക്കേണ്ടി വന്നിരിക്കുന്നത്.

Gave false information that his brother was killed by his parents; Young man jailed for three days

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News