ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങൾ: അന്വേഷണത്തിൽ ട്വിസ്റ്റ്, വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടേയും യുവതികളുടേയും നൂറിലേറെ മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്നായിരുന്നു വെളിപ്പെടുത്തൽ

Update: 2025-08-23 07:10 GMT
Editor : rishad | By : Web Desk

മംഗളൂരു: ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. പ്രത്യേക അന്വഷണ സംഘമാണ് ഇയാളെ (എസ്ഐടി) അറസ്റ്റ് ചെയ്തത്. 

ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി.എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വെളിപ്പെടുത്തൽ ശരിവെക്കുന്ന മനുഷ്യ ജഡാവശിഷ്ടങ്ങൾ ഖനനത്തിൽ കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ്  അറസ്റ്റിലേക്ക് എത്തിയത്. 

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടേയും യുവതികളുടേയും നൂറിലേറെ മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി, താൻ കുഴിച്ചുമൂടി എന്നായിരുന്നു വെളിപ്പെടുത്തൽ.

വെള്ളിയാഴ്ച രാവിലെ പരാതിക്കാരനെ  ചോദ്യം ചെയ്യലിനായി എസ്‌ഐടി ഓഫീസിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കും. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News