ഇന്ത്യൻ മുസ്‌ലിംകളും ക്രിസ്ത്യാനികളും പാരമ്പര്യമായി ഹിന്ദുക്കൾ-ബാബാ രാംദേവ്

'ആരാധനാരീതികളിൽ മാറ്റമുണ്ടെങ്കിലും ഇന്ത്യയിലെ മറ്റു മതക്കാരെല്ലാം ഇപ്പോഴും ഒരേ വർഗമാണ്. വിശ്വാസത്തിന്റെ പേരിൽ അവരെ വെറുക്കരുത്.'

Update: 2023-04-10 16:20 GMT
Editor : Shaheer | By : Web Desk

ഭോപ്പാൽ: ഇന്ത്യൻ മുസ്‌ലിംകളും ക്രിസ്ത്യാനികളും പാരമ്പര്യമായി ഹിന്ദുക്കളാണെന്ന് വിവാദ യോഗാ ഗുരു ബാബാ രാംദേവ്. ഇരുവിഭാഗങ്ങളുടെയും പ്രപിതാക്കന്മാർ ഹിന്ദുക്കളാണെന്ന് രാംദേവ് പറഞ്ഞു. മധ്യപ്രദേശിലെ ലഹാറിൽ സ്വാമി ചിൻമയാനന്ദ് ബാപ്പു 'ഭഗവത് കഥ'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ പ്രപിതാക്കന്മാരുടെ മക്കളാണ് മുസ്‌ലിംകൾ. ഇന്ത്യയിൽ താമസിക്കുന്ന ക്രിസ്ത്യാനികളും മുസ്‌ലിംകളും നമ്മുടെ സമുദായക്കാർ തന്നെയാണ്. കാലക്രമത്തിൽ അവരുടെ ആരാധനാരീതികൾ മാറിയതാണ്. എന്നാൽ, അവരുടെ മുൻഗാമികളുടെ കാര്യത്തിൽ മാറ്റമില്ലെന്നും രാംദേവ് പറഞ്ഞു.

Advertising
Advertising

ഔറംഗസേബിന്റെ കാലത്താണ് ഹിന്ദുക്കൾ ഇസ്‌ലാമിലേക്ക് മതംമാറിയതെന്നും അദ്ദേഹം ആരോപിച്ചു. ആരാധനാരീതികളിൽ മാറ്റമുണ്ടെങ്കിലും ഇന്ത്യയിലെ മറ്റു മതക്കാരെല്ലാം ഇപ്പോഴും ഒരേ വർഗമാണ്. വിശ്വാസത്തിന്റെ പേരിൽ അവരെ വെറുക്കരുത്. സനാതന ധർമത്തെ അനുകൂലിക്കുന്നവരെയെല്ലാം രാജ്യമൊന്നടങ്കം പിന്തുണയ്ക്കുമെന്നും രാംദേവ് കൂട്ടിച്ചേർത്തു.

മധ്യപ്രദേശില്‍ എല്ലാ വര്‍ഷവും നടക്കുന്ന മതപരിപാടിയാണ് സ്വാമി ചിൻമയാനന്ദ് ബാപ്പു 'ഭഗവത് കഥ'. ബി.ജെ.പി നേതാവ് അംബരീഷ് ശര്‍മയാണ് പരിപാടിയുടെ മുഖ്യ സംഘാടകന്‍.

Summary: 'Indian Muslims and Christians are originally Hindus', says Baba Ramdev

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News