Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മുബൈ: ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാനുള്ള ആദ്യ ദിനം മുംബൈയിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ കൂട്ടയടി. മുംബൈയിലെ ബികെസി ആപ്പിള്‍ സ്റ്റോറിലാണ് ഐഫോണുകള്‍ വാങ്ങാനെത്തിയവര്‍ തമ്മില്‍ കൂട്ടയടിയുണ്ടായത്. ക്യൂവിനെ ചൊല്ലിയുള്ള തര്‍ക്കവും ഉന്തും തള്ളുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. പുതിയ ഐഫോൺ വാങ്ങാൻ പുലർച്ചെ മുതൽ തന്നെ സ്റ്റോറിന് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയതിനാൽ തിരക്ക് അനുഭവപ്പെട്ടു. സുരക്ഷ ഉദ്യോഗസ്ഥർക്ക് പോലും നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു പിന്നീടുണ്ടായത്. ഉദ്യോഗസ്ഥർ ആളുകളെ വലിച്ചിഴച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
മുംബൈക്ക് പുറമെ ഡൽഹിയിലെയും ബംഗളൂരുവിലെയും ആപ്പിൾ സ്റ്റോറുകളിലും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.