എഴുത്തുകാരിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചു, ഡി കമ്പനിയുടെ പേരില്‍ വധ ഭീഷണി; വ്യവസായിക്കെതിരെ കേസ്

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Update: 2022-06-16 07:49 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: ജുഹു മേഖലയിൽ 35 കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ 75 കാരനായ ബിസിനസുകാരനെതിരെ മുംബൈ പൊലീസ് കേസെടുത്തു. എഴുത്തുകാരി കൂടിയായ യുവതിയെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് പീഡനത്തിനിരയാക്കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബലാത്സംഗത്തിനിരയായ യുവതിയെ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ പേരിൽ പ്രതി ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന് പറയുകയും ചെയ്തു. മുംബൈയിലെ അംബോലി പൊലീസ് സ്‌റ്റേഷനിലാണ് യുവതി ബിസിനസുകാരനെതിരെ പരാതി നൽകിയത്. വ്യവസായിക്കെതിരെ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തി 'ഡി' സംഘത്തിൽ നിന്ന് ആരോ ഫോണ്‍ വിളിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു. പ്രതി യുവതിയില്‍ നിന്നും രണ്ട് കോടി രൂപ കടം വാങ്ങിയെങ്കിലും തിരികെ നൽകിയിട്ടില്ല. നിലവില്‍ കേസിന്‍റെ അന്വേഷണം അംബോലി പൊലീസിൽ നിന്ന് എംഐഡിസി പൊലീസിനു കൈമാറിയിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News