ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തില്ല; നാരായണ്‍പൂരില്‍ സിപിഐ പ്രതിഷേധം

മലയാളി കന്യാസ്ത്രീകൾക്ക് ഒപ്പം ഉണ്ടായിരുന്ന ആദിവാസി പെൺകുട്ടികളാണ് പരാതി നൽകിയത്

Update: 2025-08-06 01:31 GMT

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ബജ്റംഗ്‌ദൾ പ്രവർത്തകർക്ക് എതിരെ നടപടിയെടുക്കാത്തതിൽ നാരായൺപൂരിൽ ഇന്ന് സിപിഐ പ്രതിഷേധം സംഘടിപ്പിക്കും. തങ്ങൾക്ക് നേരെ അതിക്രമം നടത്തിയെന്ന് കാട്ടി മലയാളി കന്യാസ്ത്രീകൾക്ക് ഒപ്പം ഉണ്ടായിരുന്ന ആദിവാസി പെൺകുട്ടികളാണ് പരാതി നൽകിയത്.

നാരായൺപൂർ ജില്ലാ പോലീസ് മേധാവിക്കും, സ്വന്തം പോലീസ് സ്റ്റേഷനുകളിലും പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. നൂറുകണക്കിനാളുകൾ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സിപിഐ നാരായൺപൂർ ജില്ലാ കമ്മിറ്റി അറിയിച്ചു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News