അസാധു വിവാഹങ്ങളിലെ കുട്ടികൾക്ക് സ്വത്തിൽ അവകാശം; ഹിന്ദു പിന്തുടർച്ച നിയമത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി
Update: 2023-09-01 10:23 GMT
ന്യൂഡല്‍ഹി: ഹിന്ദു പിന്തുടർച്ച നിയമത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി.അസാധു വിവാഹങ്ങളിലുള്ള മക്കൾക്കും ഇനി പാരമ്പര്യസ്വത്തിൽ അവകാശമുണ്ടാകും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. നേരത്തേ നിയമപരമായി വിവാഹം കഴിച്ചവർക്ക് മാത്രമാണ് പാരമ്പര്യ സ്വത്തിൽ അവകാശമുണ്ടായിരുന്നത്.