ഭാര്യയെ കൊന്ന കുറ്റത്തിന് ഭര്‍ത്താവിന് ജയില്‍വാസം; മരിച്ച യുവതി രണ്ടാം ഭര്‍ത്താവിനൊപ്പം യുപിയില്‍

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം 2015ലായിരുന്നു സോനു സെയ്നിയും ആര്‍തി ദേവിയും തമ്മിലുള്ള വിവാഹം

Update: 2022-12-13 07:11 GMT
Editor : Jaisy Thomas | By : Web Desk

ദൗസ: ഏഴ് വര്‍ഷം മുന്‍പ് മരിച്ചതായി സ്ഥിരീകരിച്ച സ്ത്രീയെ മെഹന്ദിപൂർ ബാലാജി പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു.യുവതിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടു പേര്‍ ഒന്‍പത് മാസം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം 2015ലായിരുന്നു സോനു സെയ്നിയും ആര്‍തി ദേവിയും തമ്മിലുള്ള വിവാഹം. വിവാഹത്തിനു ശേഷം പണത്തോടൊപ്പം സ്ഥലവും തന്‍റെ പേരിലാക്കണമെന്ന് ആരതി ആവശ്യപ്പെട്ടു. എന്നാല്‍ ഇതു നടന്നില്ല. എട്ട് ദിവസങ്ങള്‍ക്ക് ശേഷം യുവതി വീടു വിട്ടിറങ്ങുകയും ചെയ്തു. പലയിടത്തും യുവതിയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് മെഹന്ദിപൂർ പൊലീസ് സ്റ്റേഷൻ ഓഫീസർ ബാലാജി അജിത് സിംഗ് ബദ്സെര പറഞ്ഞു. പൊലീസ് രേഖകൾ പ്രകാരം, 2015 ൽ ഉത്തർപ്രദേശിലെ വൃന്ദാവനിലെ വാടക വീട്ടിൽ നിന്നാണ് ആർതി അപ്രത്യക്ഷയായത്. പിന്നീട് യുപി പൊലീസ് മഥുരയിലെ മഗോറ കനാലിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെ പൊലീസെത്തി മൃതദേഹം സംസ്കരിക്കുകയായിരുന്നു. ആറു മാസത്തിന് ശേഷം, കാണാതായ മകളെ കുറിച്ച് അന്വേഷിക്കാൻ ആരതിയുടെ പിതാവ് പൊലീസിനെ സമീപിച്ചപ്പോൾ, മരിച്ച സ്ത്രീയുടെ ഫോട്ടോയും വസ്ത്രവും പൊലീസ് കാണിച്ചു.അതു തന്‍റെ മകളുടെതാണെന്ന് തിരിച്ചറിഞ്ഞ സൂരജ് പ്രസാദ് ഗുപ്ത മെഹന്ദിപൂർ ബാലാജിയിലെ താമസക്കാരായ സോനു സൈനിയും ഗോപാൽ സൈനിയും ചേർന്നാണ് തന്‍റെ മകളെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ചു.

Advertising
Advertising

സ്ഥലത്തെ ഒരു ഹോട്ടലിലാണ് സോനുവും ഗോപാലും ജോലി ചെയ്തിരുന്നത്. ഗുപ്ത വൃന്ദാവൻ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് 2016-ലാണ് ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുന്നത്. രണ്ടുപേരെയും പിടികൂടിയതിന് കേസ് അന്വേഷിക്കുന്ന പൊലീസുകാർക്ക് 15,000 രൂപ പാരിതോഷികം ലഭിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ സോനുവും ഗോപാലും മരിച്ച സ്ത്രീയെ കണ്ടെത്തുകയും മഥുര പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഞായറാഴ്ചയാണ് ആര്‍തിയെ പിടികൂടിയത്. രണ്ട് വ്യത്യസ്ത ജനനതിയതികൾ അടങ്ങിയ രണ്ട് ആധാർ കാർഡുകൾ യുവതിയുടെ കൈവശം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

രാജസ്ഥാനിലെ കരൗലി, ദൗസ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മെഹന്ദിപൂർ ബാലാജി ക്ഷേത്രത്തിൽ പിതാവ് സൂരജ് പ്രകാശ് ഗുപ്തയ്‌ക്കൊപ്പം എത്തിയപ്പോഴാണ് ആര്‍തിയെ സോനു കണ്ടതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.തുടര്‍ന്ന് അവര്‍ പിതാവിനെ അറിയിക്കാതെ വിവാഹിതരാവുകയായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News