എസ്എഫ്ഐ നേതാവിന്റെ കൊലപാതകം: കര്‍ശന നടപടിയെടുക്കണമെന്ന് ഹസന്‍

എസ്എഫ്ഐ നേതാവിന്റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍

Update: 2018-07-02 07:17 GMT

മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവിന്റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. ക്യാമ്പസുകളില്‍ മതതീവ്രവാദികള്‍ ശക്തിപ്പെടുന്നത് ആശങ്കാജനകമാണെന്നും ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Full View

അഭിമന്യു കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അക്രമം നടത്തി ഭീതിപടര്‍ത്താനാണ് തീവ്രവാദ ശക്തികളുടെ ശ്രമം. അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Tags:    

Similar News