സഹാറ ബിര്‍ല രേഖകളില്‍ മോദിക്കെതിരെ തെളിവില്ലെന്ന് സുപ്രീംകോടതി

Update: 2017-03-26 07:23 GMT
Editor : Subin
സഹാറ ബിര്‍ല രേഖകളില്‍ മോദിക്കെതിരെ തെളിവില്ലെന്ന് സുപ്രീംകോടതി

ഉന്നത സ്ഥാനം വഹിക്കുന്ന ആളുകള്‍ക്കെതിരെ ഇത്തരം തെളിവുകള്‍ പോരെന്ന് കോടതി വ്യക്തമാക്കി. അതേ സമയം ആരോപണത്തിന് സാധുത നല്‍കുന്ന പുതിയ തെളിവുകള്‍ ഹാജരാക്കാന്‍

നരേന്ദ്രമോഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ മാത്രം സഹാറ ബിര്‍ല രേഖകളില്‍ തെളിവുകളില്ലെന്ന് സുപ്രീം കോടതി, രേഖകളിലെ വിവരങ്ങളള്‍ അവ്യക്തതമാണ്. കംപ്യൂട്ടര്‍ എന്‍ട്രിയുടെ അടിസ്ഥാനത്തിലാണ് പ്രധാന മന്ത്രിയുള്‍പ്പെടെയുള്ള ഉന്നത രാഷ്ട്രീയക്കാര്‍ സഹാറയില്‍ നിന്നും ബിര്‍ലില്‍ നിന്നും കോടികള്‍ കോഴ വാങ്ങിയെന്ന് ഹരജിക്കാരന്‍ ആരോപിക്കുന്നത്. എന്നാല്‍ ഉന്നത സ്ഥാനം വഹിക്കുന്ന ആളുകള്‍ക്കെതിരെ ഇത്തരം തെളിവുകള്‍ പോരെന്ന് കോടതി വ്യക്തമാക്കി. അതേ സമയം ആരോപണത്തിന് സാധുത നല്‍കുന്ന പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കോടതി സമയം അനുവദിച്ചു. ഹരജി വീണ്ടും അടുത്ത മാസം 14ന് പരിഗണിക്കും

Writer - Subin

contributor

Editor - Subin

contributor

Similar News