യോഗി എവിടെ നിന്ന് മത്സരിക്കും ? അയോധ്യയില്‍ നിന്നോ ഗോരഖ്പൂരില്‍ നിന്നോ ?

Update: 2018-05-25 16:32 GMT
Editor : Alwyn K Jose
യോഗി എവിടെ നിന്ന് മത്സരിക്കും ? അയോധ്യയില്‍ നിന്നോ ഗോരഖ്പൂരില്‍ നിന്നോ ?

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വന്‍ജയത്തോടെ അധികാരത്തിലേറിയ ബിജെപി, മുഖ്യമന്ത്രിയായി നിശ്ചയിച്ചത് ഏവരുടെയും പ്രതീക്ഷകള്‍ അസ്ഥാനത്താക്കി യോഗി ആദിത്യനാഥിനെ.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വന്‍ജയത്തോടെ അധികാരത്തിലേറിയ ബിജെപി, മുഖ്യമന്ത്രിയായി നിശ്ചയിച്ചത് ഏവരുടെയും പ്രതീക്ഷകള്‍ അസ്ഥാനത്താക്കി യോഗി ആദിത്യനാഥിനെ. മുഖ്യമന്ത്രി കസേര ഉറപ്പിച്ചുനിര്‍ത്താന്‍ യോഗിക്ക് ആറു മാസത്തിനുള്ളില്‍ ഏതെങ്കിലും മണ്ഡലത്തില്‍ നിന്നു എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടണം. അഞ്ച് തവണ ലോക്സഭ എംപിയായ യോഗി പക്ഷേ ഏതു സീറ്റില്‍ നിന്നു മത്സരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

Advertising
Advertising

സ്വന്തം തട്ടകമായ ഗോരഖ്പൂരിനാണ് യോഗി പ്രഥമ പരിഗണന നല്‍കുകയെന്ന് പ്രതീക്ഷിക്കുന്നതെങ്കിലും പ്രത്യേക സാഹചര്യം മുതലെടുക്കാന്‍ അയോധ്യയെ തെരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അയോധ്യയില്‍ നിന്നുള്ള ജനപ്രതിനിധിയായ വേദ് പ്രകാശ് ഗുപ്ത സീറ്റ് ഒഴിയാനും തയാറാണ്. അയോധ്യയുടെ വേഗത്തിനുള്ള വികസനത്തിന് യോഗി ആദിത്യനാഥ് ഇവിടെ നിന്ന് ജയിക്കണമെന്നാണ് ഗുപ്തയുടെ പക്ഷം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ആറു മാസത്തിനകം എംഎല്‍എ ആയോ എംഎല്‍സിയായോ ഏതെങ്കിലും മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമെ സ്ഥാനത്തു തുടരാന്‍ കഴിയൂ. ആര് സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നവോ അവര്‍ക്ക് ആദിത്യനാഥ് ഒഴിഞ്ഞ ലോക്സഭാ മണ്ഡല സീറ്റ് നല്‍കാനും ബിജെപി തീരുമാനമായിട്ടുണ്ട്. എന്നാല്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി ഇപ്പോഴേ ബിജെപി ഉന്നംവെക്കുന്നതു കൊണ്ട് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ആദിത്യനാഥിന് മത്സരിക്കാനുള്ള മണ്ഡലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമാകൂ.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News