അദാനിക്ക് കീഴിലുള്ള ആശുപത്രിയില്‍ 5 വര്‍ഷത്തിനിടെ മരണപ്പെട്ടത് 1,000ലേറെ കുഞ്ഞുങ്ങള്‍

അദാനിയുടെ ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 1,018 ശിശു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

Update: 2019-02-21 06:00 GMT
Advertising

ഗുജറാത്തിൽ അദാനി ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 1,000ത്തിൽ അധികം കുഞ്ഞുങ്ങൾ മരണപ്പെട്ടതായി വെളിപ്പെടുത്തൽ. അദാനി ഫൗണ്ടേഷന്റെ കച്ച് ജില്ലയിലുള്ള ജി.കെ ഹോസ്പിറ്റലിലാണ് കുട്ടികൾ മരണപ്പെട്ടതായി ഗുജറാത്ത് സർക്കാർ നിയമസഭയിൽ ബോധിപ്പിച്ചത്.

നിയമസഭയിലെ ചോദ്യോത്തര വേളയിൽ കോൺഗ്രസിന്റെ സന്തോക്ബെൻ അരേതിയയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉപമുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയുമായ നിതിൻ പട്ടേൽ. അദാനിയുടെ ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 1,018 ശിശു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ മെയിൽ ഒരു കമ്മറ്റിയെ സർക്കാർ നിയമിച്ചതായും മന്ത്രി പറഞ്ഞു.

2014-15 വർഷം 188 കു‍ഞ്ഞുങ്ങളാണ് മരണപ്പെട്ടത്. 2015-16ൽ 187 ഉം, 2016-17ൽ 208, 2017-18ൽ 276, 2018-19ൽ 159 കുഞ്ഞുങ്ങളുമാണ് മരണപ്പെട്ടിരിക്കുന്നത്. കമ്മറ്റി സമർപ്പിച്ച റിപ്പോർട്ടിൽ കുഞ്ഞുങ്ങൾ മരണപ്പെടാനുണ്ടായ വിവിധങ്ങളായ കാരണങ്ങൾ പറയുന്നുണ്ടെന്നും പട്ടേൽ പറഞ്ഞു. ഇതുകൂടാതെ, ആശുപത്രിയുടെ ചികിത്സാ രീതികളിൽ തെറ്റായ ഒന്നും കണ്ടെത്താൻ കമ്മറ്റിക്ക് കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News