കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളിലേക്ക് വിമാന വിലക്ക് പരിഗണനയില്‍: ഒമാൻ ആരോഗ്യമന്ത്രി

കോവിഡിനെ തുടർന്ന് തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ആശങ്കജനകമായ വർധനയെന്ന് മന്ത്രി

Update: 2021-02-18 00:47 GMT

കോവിഡ് അപകടകരമായ തോതിൽ വ്യാപിക്കുന്ന ചില രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ അവസാനിപ്പിക്കുന്നത് ഒമാന്‍റെ പരിഗണനയിൽ. ഇത് സംബന്ധിച്ച് വിഷയം സുപ്രീം കമ്മിറ്റി പഠിച്ചുവരുകയാണെന്ന് ഒമാൻ ആരോഗ്യമന്ത്രി ഡോ. അൽ സഈദി പറഞ്ഞു.

താൻസാനിയ രോഗപ്പകർച്ച കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ്. 18 ശതമാനമാണ് താൻസാനിയയിൽ നിന്ന് ഒമാനിലെത്തുന്നവരിലെ പോസിറ്റിവിറ്റി നിരക്ക്. അതിനാൽ ഉയർന്ന രോഗപ്പകർച്ചയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കുന്ന കാര്യം സുപ്രീംകമ്മിറ്റി പരിഗണിച്ചുവരുകയാണെന്നും ഡോ. അൽ സഈദി പറഞ്ഞു.

Advertising
Advertising

കോവിഡിനെ തുടർന്ന് തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധന ദൃശ്യമാണ്. ഫൈസർ കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് ലഭിച്ചവർക്ക് രണ്ടാമത്തേതും നൽകുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. വൈകുന്നത് വാക്സിന്‍റെ പ്രവർത്തനക്ഷമതയെ ബാധിക്കില്ല. മുൻഗണനാ പട്ടികയിലുള്ളവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണം. ചില ഗവർണറേറ്റുകളിൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറവാണെന്നും മന്ത്രി പറഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 94 ശതമാനമായി ഉയർന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലുള്ള ചിലർ വാക്സിനേഷനോട് വിമുഖത പ്രകടിപ്പിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു.

Full View
Tags:    

Similar News