ഗസ്സക്ക് കെെതാങ്ങായി ഖത്തര്‍; ധനസഹായ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി
ഗസയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് മാസത്തെ ശമ്പളം നല്‍കുന്നതും ഖത്തറാണ്
Update: 2018-12-29 03:04 GMT
ഗസ്സയ്ക്ക് ഖത്തര്‍ നല്‍കുന്ന ധന സഹായപദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങി. ദരിദ്രരായ നാല്‍പത്തി നാലായിരം കുടുംബങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ സഹായം നല്‍കുന്നത്. നൂറ് ഡോളര്‍ ഒരു കുടുംബതതിന് എന്ന തോതിലാണ് ധനസഹായം. ഗസയിലെ പോസ്റ്റ് ഓഫീസ് വഴിയാണ് ഈ തുക വിതരണം ചെയ്യുക.
നേരത്തെ തയ്യാറാക്കിയ പട്ടിക അനുസരിച്ച് അക്ഷരമാല ക്രമത്തിലാണ് തുക വിതരണം. ഗസ പുനര്‍നിര്‍മ്മാണ കമ്മിറ്റി ഖത്തര്‍ ഓഫീസ് പ്രതിനിധികളാണ് വിതരണത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ നവംബറിലാണ് ഗസയിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് ഖത്തര്‍ ധനസഹായം പ്രഖ്യാപിച്ചത്.
ഗസയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് മാസത്തെ ശമ്പളം നല്‍കുന്നതും ഖത്തറാണ്. ഈ പദ്ധതിയിലെ ആദ്യ മാസത്തെ ശമ്പളവിതരണം ഖത്തര്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.