ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍

Update: 2018-05-16 21:23 GMT
Editor : admin
ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍

കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്‍റാണ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്...

മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുഖ്യപരിശീലകനാകും. ഐഎസ്എല്‍ ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വി താരവും കോച്ചുമായിരുന്നു. റെനെ മ്യൂലന്‍സ്റ്റീന്‍ രാജിവെച്ച പശ്ചാത്തലത്തിലാണ് നിയമനം.

സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനവും ടീമിലെ പ്രശ്‌നങ്ങളേയും തുടര്‍ന്ന് റെനെ മ്യൂലന്‍സ്റ്റീന്‍ കഴിഞ്ഞ ദിവസമാണ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. ഇതിനെ തുടര്‍ന്ന് അസിസ്റ്റന്‍ഡ് പരിശീലകന്‍ താങ്‌ബോയ് സിങ്‌തോയ്ക്ക് താല്‍ക്കാലിക ചുമതല നല്‍കി. ഇതിനിടയില്‍ മുന്‍ പരിശീലകനും മാര്‍ക്വി താരവുമായ ഡേവിഡ് ജെയിംസിനെ ബ്ലാസ്‌റ്റേഴ്‌സില്‍ തിരികെയെത്തിക്കാന്‍ മാനേജ്‌മെന്റ് ശ്രമം നടത്തുകയായിരുന്നു. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ജെയിംസുമായി ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തുകയും ചെയ്തു.

Advertising
Advertising

2014 സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഈ മുന്‍ ഇംഗ്ലീഷ് താരം പരിശീലകന്റെ റോളിലും തിളങ്ങിയിരുന്നു. ആദ്യ സീസണില്‍ മഞ്ഞപ്പടയെ ഫൈനലിലെത്തിക്കാനും അദ്ദേഹത്തിനായി. ജെയിംസിന്റെ തിരിച്ചുവരവ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും ഏറെ ആഗ്രഹിച്ചതാണ്. മുന്‍ ഇംഗ്ലണ്ട് താരമായ ജെയിംസ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. നിലവില്‍ ഒരു ജയം മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിനെ മുന്‍നിരയിലെത്തിക്കുകയാകും ഡേവിഡ് ജെയിംസിന് മുന്നിലുള്ള പ്രധാന കടമ്പ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News