ഗില്ലിന്റേത് ഔട്ടല്ല? സമൂഹമാധ്യമങ്ങളിൽ വിവാദം

ആസ്‌ത്രേലിയ മുന്നോട്ടുവെച്ച 444 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർ എട്ടാം ഓവറിലാണ് പുറത്തായത്

Update: 2023-06-10 17:30 GMT

ആസ്‌ത്രേലിയക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ പുറത്താകലിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ വിവാദം. പേസർ സ്‌കോട്ട് ബോളണ്ടിന്റെ പന്തിൽ കാമറൂൺ ഗ്രീൻ പിടിച്ചാണ് ഗിൽ പുറത്തായത്. ആസ്‌ത്രേലിയ മുന്നോട്ടുവെച്ച 444 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ടീം ഇന്ത്യയുടെ ഓപ്പണർ എട്ടാം ഓവറിലാണ് പുറത്തായത്. എന്നാൽ ഗ്രൗണ്ടിൽ പന്ത് തൊട്ടുകൊണ്ടാണ് ഗ്രീൻ ക്യാച്ചെടുത്തതെന്നാണ് വിമർശകർ പറയുന്നത്.

Advertising
Advertising

മൂന്നാം അംപയറടക്കം ഔട്ട് വിധിച്ചതോടെ നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും അനിഷ്ടം പ്രകടപ്പിക്കുന്നത് ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്. 19 പന്തിൽനിന്ന് 18 റൺസാണ് ഗില്ലിന് നേടാനായത്. ഐ.പി.എല്ലിൽ തകർപ്പൻ ഫോമിലായിരുന്ന താരത്തിൽ നിന്ന് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു.

നിലവിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 100 റൺസാണ് ടീം ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ നേടിയിരിക്കുന്നത്. രോഹിത് ശർമ(43), ചേതേശ്വർ പൂജാര(27) എന്നിവരും പുറത്തായിരിക്കുകയാണ്. വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.

Shubman Gill not out? Controversy on social media

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News