'ഹൃദയം പറയുന്നത് മെസി എന്നാണ്, എന്നാല്‍...': ഷാരൂഖ് ഖാന്‍

എന്തുകൊണ്ട് റൊണാൾഡോ മെസിയേക്കാൾ കേമനാകുന്നു എന്ന ആരാധകന്റെ ചോദ്യത്തിനും ഷാരൂഖ് മറുപടി നൽകി

Update: 2022-12-18 03:03 GMT
Advertising

ഖത്തറില്‍ കലാശപ്പോരില്‍ അര്‍ജന്‍റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാവും ലോകചാമ്പ്യന്മാര്‍ എന്ന ചര്‍ച്ച കൊഴുക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇരു ടീമുകളുടെയും ആരാധകര്‍ ഏറ്റുമുട്ടുമ്പോള്‍ പല സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഇഷ്ട ടീമിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. തന്‍റെ ഇഷ്ടതാരം ആരാണെന്ന് വെളിപ്പെടുത്തിയവരില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനുമുണ്ട്.

ലോകകപ്പ് ഫൈനലില്‍ നിങ്ങള്‍ ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് നല്‍കിയ മറുപടിയിങ്ങനെ- "ഹൃദയം പറയുന്നത് മെസി എന്നാണ്. എന്നാല്‍ എംബാപ്പെയുടെ പ്രകടനം കാണാനും രസമാണ്‌".

മറ്റൊരു ആരാധകന്റെ ചോദ്യം എന്തുകൊണ്ടാണ് റൊണാള്‍ഡോ, മെസിയേക്കാള്‍ മികച്ചവനാകുന്നത് എന്നാണ്. അതിന് ഷാരൂഖ് നല്‍കിയ മറുപടി രസകരമായിരുന്നു. അദ്ദേഹം ആരാധകരനെ ഉപദേശിച്ചതിങ്ങനെ- ''എല്ലാ കാര്യങ്ങളിലും മികച്ചത് തേടി പോകരുത്. അത് ചിലപ്പോള്‍ നല്ലതിനെ നശിപ്പിക്കും''.

ലോകകപ്പ് ഫൈനല്‍ കാണാന്‍ താനും സ്റ്റേഡിയത്തിലുണ്ടാവുമെന്ന് ഷാരൂഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫിഫ സ്റ്റുഡിയോയില്‍ മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിക്കൊപ്പം താനുമുണ്ടാകുമെന്നാണ് ഷാരൂഖ് അറിയിച്ചത്. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമയിലും ഷാരൂഖിന്‍റെ കമന്‍ററിയുമുണ്ടാകും-"ഗ്രൗണ്ടിൽ മെസിയും എംബാപ്പെയും. സ്റ്റുഡിയോയിൽ ഞാനും റൂണിയും. 18ന്റെ വൈകുന്നേരം മനോഹരമാകും" എന്നാണ് ഷാരൂഖ് അറിയിച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ബിഗ് സ്ക്രീനിലെത്തുന്ന പഠാന്‍ എന്ന സിനിമയുടെ പ്രമോഷനും ഇതിനോടൊപ്പം നടക്കും.


Summary- FIFA World Cup 2022 Final- Shah Rukh Khan Reveals Heart Is With Lionel Messi But Kylian Mbappe Is Treat To Watch

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News