ഇന്ത്യന്‍ കാണികള്‍ക്കെതിരെ വംശീയാധിക്ഷേപവുമായി ഇംഗ്ലണ്ട് ആരാധകര്‍; ഖേദം പ്രകടിപ്പിച്ച് ഇ.സി.ബി

സംഭവം വിവാദമായതോടെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

Update: 2022-07-05 05:47 GMT

എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകർ വംശീയ അധിക്ഷേപത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ടെസ്റ്റിന്‍റെ നാലാം ദിവസത്തിലെ അവസാന സെഷനിടെയാണ് സംഭവം. ഇതിനുപിന്നാലെ സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമായി ഇന്ത്യന്‍ ആരാധകര്‍ ട്വിറ്ററില്‍ എത്തി. ഇന്ത്യന്‍ ആരാധകര്‍ക്ക് നേരെ കേട്ടാലറയ്ക്കുന്ന തെറി വാക്കുകളുമായാണ് ഇംഗ്ലണ്ട് കാണികള്‍ വംശീയമായി അധിക്ഷേപിച്ചതെന്ന് നിരവധി പര്‍ ട്വീറ്റ് ചെയ്തു.

സംഭവം വിവാദമായതോടെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇംഗ്ലണ്ട് ആരാധകരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ആ സമയത്തുതന്നെ അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

Advertising
Advertising

അതേസമയം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ എജ്ബാസ്റ്റണ്‍ അധികൃതര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.



"മത്സരത്തിനിടെ വംശീയ അധിക്ഷേപമുണ്ടായതായി റിപ്പോർട്ടുകൾ കേൾക്കുന്നതിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു. എഡ്ജ്ബാസ്റ്റണിലെ സഹപ്രവർത്തകരുമായി ഞങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്, അവർ അന്വേഷിക്കും. ക്രിക്കറ്റിൽ വംശീയതയ്ക്ക് സ്ഥാനമില്ല. സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ എഡ്ജ്ബാസ്റ്റൺ കഠിനമായി പരിശ്രമിക്കുന്നു..." ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News