യു.എ.ഇ കോർപറേറ്റ് ടാക്സ്; മീഡിയവൺ ഗ്രോ ഗ്ലോബൽ- ഫിൻടോക്കിലേക്ക് രജിസ്ട്രേഷൻ തുടരുന്നു

ജൂൺ 23 ന് ദുബൈ അൽനഹ്ദയിലെ ലാവൻഡർ ഹോട്ടലിൽ വൈകുന്നേരം മൂന്ന് മുതലാണ് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഗ്രോ ഗ്ലോബൽ ഫിൻടോക്ക് പരിപാടി നടക്കുക

Update: 2023-06-15 19:56 GMT

ദുബൈ: യു.എ.ഇയിൽ നിലവിൽ വന്ന കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കാൻ മീഡിയവൺ ഒരുക്കുന്ന ഗ്രോ ഗ്ലോബൽ- ഫിൻടോക്കിലേക്ക് രജിസ്ട്രേഷൻ തുടരുന്നു. ഈ മാസം 23 ന് നടക്കുന്ന പരിപാടിയിൽ യു.എ.ഇയിലെ ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി വിദഗ്ദർ സംവദിക്കും. മൂന്ന് മണിക്കൂർ നീളുന്ന പരിപാടിയിലേക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായവർക്ക് മാത്രമായിരിക്കും പ്രവേശനം.

ജൂൺ 23 ന് ദുബൈ അൽനഹ്ദയിലെ ലാവൻഡർ ഹോട്ടലിൽ വൈകുന്നേരം മൂന്ന് മുതലാണ് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഗ്രോ ഗ്ലോബൽ ഫിൻടോക്ക് പരിപാടി നടക്കുക. കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട് ഉയരുന്ന നിരവധി സംശയങ്ങൾക്ക് ഹുസൈൻ അൽ ശംസി ചാർട്ടേഡ് അക്കൗണ്ടന്റസിലെ വിദഗ്ധർ മറുപടി നൽകും.

നിയമകാര്യങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് യാബ് ലീഗൽ സർവീസസിനെ വിദഗ്ധരും മറുപടി നൽകും. മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായാണ് പ്രവേശനം. fintalk.mediaoneonline.com എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News