ഉറങ്ങാറായില്ലേ...! ടിക്‌ടോക് ഓർമിപ്പിക്കും; ശീലമാക്കേണ്ടെന്ന് ഡോക്‌ടർമാർ

ഉറക്കമില്ലായ്മയിൽ സോഷ്യൽ മീഡിയ വളരെ വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്ന് തിരിച്ചറിയുകയാണ് ആദ്യപടി

Update: 2023-01-22 15:16 GMT
Editor : banuisahak | By : Web Desk
Advertising

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏറെ പ്രചാരം നേടിയ സമൂഹമാധ്യമങ്ങളിൽ ഒന്നാണ് ടിക്ടോക്. ചെറിയ കുട്ടികളടക്കം മുതിർന്നവർ വരെ വ്യാപകമായി ഉപയോഗിച്ചിരുന്ന ആപ്പാണിത്. കോവിഡ് കാലത്താണ് ടിക്ടോക് ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചത്. വീഡിയോകൾ നിര്മിക്കുന്നവരേക്കാൾ കണികളാണ് ഇതിലേറെ. ദിവസത്തിന്റെ പകുതിയിലേറെ സമയവും ആളുകൾ ഈ ആപ്പ് ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഉപയോക്താക്കളുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ നടപടികളുമായി എത്തിയിരിക്കുകയാണ് കമ്പനി. 

ഉറങ്ങാനുള്ള സമയമായി എന്ന് ഓർമിപ്പിക്കുന്ന ഒരു ഫീച്ചറാണ് ആപ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗം ആളുകളുടെ ആരോഗ്യത്തെ പോലും ബാധിക്കുന്നുവെന്ന തരത്തിലുള്ള ചർച്ചകൾ വ്യാപകമായതോടെയാണ് നടപടി. 2027 ഓടെ ലോകത്ത് 5.85 ബില്യൺ ആഗോള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഉണ്ടാകുമെന്ന് സ്റ്റാറ്റിസ്റ്റ പ്രസിദ്ധീകരിച്ച ഗവേഷണം വ്യക്തമാക്കുന്നുണ്ട്. 

എന്നാൽ, ടിക്ടോക്കിലെ ഈ ഫീച്ചർ ശരിക്കും ഉപയോക്താക്കളുടെ ഉറക്കത്തെ സഹായിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുളളത്. കുറച്ച് സമയത്തേക്ക് ആപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് തടയുമെന്നല്ലാതെ ഉറക്കം നന്നാകാൻ ഒരു പ്രയോജനവും ചെയ്യില്ലെന്ന് സൗത്ത് ഫ്ലോറിഡയിലെ സ്ലീപ് സ്പെഷ്യലിസ്റ്റ് ഡോ. കാമിലോ റൂയിസ് പറയുന്നു. എന്നാൽ, ടെലിഹെൽത്ത് പ്ലാറ്റ്ഫോം ഒഗ്നോമി സ്ഥാപിച്ച ഡാനിയൽ റിഫ്കിൻ, എംഡി, എംപിഎച്ചിന്റെ അഭിപ്രായം മറ്റൊന്നാണ്. ഉറങ്ങാൻ കൃത്യമായ ഒരു സമയം പാലിക്കേണ്ടത് അത്യാവശ്യമാണ്. ടിക്ടോക് പോലെയുള്ള ആപ്പുകളിൽ ഇത്തരം റിമൈൻഡറുകൾ ഉള്ളത് ഉറക്കത്തിന്റെ ശരിയായ സമയക്രമം പാലിക്കാൻ ആളുകളെ സഹായിക്കുമെന്നാണ് ഡാനിയൽ പറയുന്നത്. 

 ഉറക്കത്തിന്റ പ്രാധാന്യത്തെ കുറിച്ച് ദിനംപ്രതി അവബോധം സൃഷ്ടിച്ചിട്ടും ആളുകൾ അത്ര പ്രാധാന്യത്തോടെ ഇക്കാര്യം കാണാത്തത് ഗൗരവകരമാണെന്നും ഡോക്ടർ പറയുന്നു. ജീവിതത്തിന്റെ മൂന്നിലൊന്ന് സമയവും ഉറങ്ങാൻ വേണ്ടിയാണ് നാം ചെലവഴിക്കുന്നത്. അതിനാൽ ഉറക്കത്തെ കുറിച്ചും ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മനസിലാക്കേണ്ടത് അനിവാര്യമാണ്. 

ഉറക്കവും സോഷ്യൽ മീഡിയയും

ഭക്ഷകാര്യത്തിലടക്കം ശുചിത്വം പാലിക്കുന്നത് പോലെ തന്നെ ഉറക്കത്തിന്റ കാര്യത്തിലും ഇതേ ശുചിത്വം പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. നല്ല ഉറക്കം ലഭിക്കാൻ ജീവിതശൈലിയിലടക്കം മാറ്റം വരുത്തേണ്ടത് പ്രധാനമാണ്. ഉറക്കമില്ലായ്മയിൽ സോഷ്യൽ മീഡിയ വളരെ വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്ന് തിരിച്ചറിയുകയാണ് ആദ്യപടി. ഉറക്കം നഷ്ടപ്പെടാൻ മാത്രമല്ല മാനസിക സമ്മർദ്ദം, ജീവിതശൈലി രോഗങ്ങൾ എന്നിവയ്ക്കും സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം കാരണമാകും.

ഗെയിമുകൾ കളിക്കുമ്പോൾ പോലും അതീവ ജാഗ്രതയോടെയാണ്‌ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്. കണ്ണിലേക്ക് തട്ടുന്ന ഈ പ്രകാശമാണ് ഉറക്കമില്ലായ്മക്ക് കാരണമാകുന്നത്. ഇത് പരിഹരിക്കുന്നതിനായി ചില നിർദ്ദേശങ്ങളും ആരോഗ്യവിദഗ്ധർ മുന്നോട്ടുവെച്ചിട്ടുണ്ട്. നിങ്ങളുടെ കിടപ്പുമുറി ഇപ്പോഴും ചെറിയ തണുപ്പോടുകൂടി സൂക്ഷിക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ മാറ്റിവെക്കുക. കിടക്കയും തലയിണയും തിരഞ്ഞെടുക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. 

 Also Read: ഉറക്കക്ഷീണം കൊണ്ട് പൊറുതിമുട്ടി, ഒപ്പം ശരീരവേദനയും; എന്തുകൊണ്ടാണ് എല്ലാ ദിവസവും ഇങ്ങനെ..!

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News