വിമാനത്തിൽ വച്ചു നടിയെ കടന്നുപിടിച്ചു; വ്യവസായി അറസ്റ്റിൽ

ഡൽഹി-മുംബൈ വിമാനത്തിൽ വച്ചാണ് നാൽപ്പതുകാരിയായ നടിക്കു നേരെ അതിക്രമുണ്ടായത്

Update: 2021-10-20 11:22 GMT
Editor : abs | By : Web Desk

ഗാസിയാബാദ്: വിമാനത്തിൽ വച്ച് കടന്നുപിടിച്ചെന്ന നടിയുടെ പരാതിയിൽ യുവവ്യവസായി അറസ്റ്റിൽ. ഒക്ടോബർ 14ന് മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഗാസിയാബാദ് സ്വദേശി നിതിനാണ് (36) അറസ്റ്റിലായത്. ഡൽഹി-മുംബൈ വിമാനത്തിൽ വച്ചാണ് നാൽപ്പതുകാരിയായ നടിക്കു നേരെ അതിക്രമുണ്ടായത്. ഡൽഹിയിൽ നിന്ന് സ്വദേശമായ  മുംബൈയിലേക്ക് മടങ്ങവെയാണ് സംഭവം.

ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ നടി തന്റെ ഹാൻഡ് ബാഗ് പുറത്തെടുക്കാൻ ഓവർഹെഡ് സ്റ്റോറേജ് തുറക്കുമ്പോൾ ഇയാൾ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

Advertising
Advertising

അപ്പോൾ തന്നെ രൂക്ഷമായി പ്രതികരിച്ച നടി വിഷയം കാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തി. അന്നു രാത്രി തന്നെ എയർലൈൻ കമ്പനിക്ക് മെയിൽ വഴി പരാതി നൽകുകയും ചെയ്തു.

പ്രതി കാബിൻ ക്രൂവിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. കാബിൻ ക്രൂ ഇയാളുടെ പേര് ചോദിച്ചപ്പോൾ ഇയാൾ സ്വന്തം പേര് പറയാതെ സഹയാത്രികന്റെ പേരാണ് നൽകിയത്. രാജീവ് എന്നയാളുടെ പേരാണ് പറഞ്ഞത്. സീറ്റു നമ്പറും തെറ്റിച്ചു നല്‍കി. പൊലീസ് രാജീവിനെ തേടി എത്തിയെങ്കിലും താനല്ല പ്രതിയെന്നും നിതിൻ എന്നയാളാണെന്നും ഇയാൾ പൊലീസിനെ അറിയിച്ചു.തുടർന്ന് രാജീവ് അയച്ചുകൊടുത്ത ഫോട്ടോയിൽ നിന്ന് നടി പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഗാസിയാബാദിൽ പ്രാദേശിക ബിസിനസ് നടത്തുന്നയാളാണ് നിതിൻ.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News