'വിജയ്‍യുടെ ടിവികെയുമായി സഖ്യം വേണം'; ആവശ്യവുമായി കോൺഗ്രസ് എംപിമാർ

ചെറുപ്പക്കാർ, സ്ത്രീകൾ, ദലിതർ എന്നീ വിഭാഗങ്ങൾക്ക് വിജയ്നോട് അനുഭാവമുണ്ടെന്നാണ് എംപിമാരുടെ വിലയിരുത്തൽ

Update: 2026-01-04 06:01 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി:നടൻ വിജയ് യുടെ തമിഴക വെട്രി കഴകവുമായി സഖ്യം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപിമാർ.തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലാണ് സഖ്യ സാധ്യത തുറന്നിട്ടത്.എന്നാൽ ഈ ആവശ്യത്തോട് പുറം തിരിഞ്ഞു നിൽക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ സാധ്യത ടിവികെക്കാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ സഖ്യത്തിനുള്ള താല്പര്യം ലോക്സഭാ അംഗങ്ങൾ അറിയിച്ചത് . കോൺഗ്രസ് അംഗങ്ങളായ ജ്യോതിമണി ,മാണിക്കം ടാഗോർ ,കാർത്തി ചിദംബരം എന്നിവരാണ് വിജയിയെ പിന്തുണക്കുന്നത് . എന്നാൽ ഡിഎംകെയെ പിണക്കിയുള്ള തീരുമാനം ആത്മഹത്യാപരമെന്നാണ് തമിഴ്നാട് പിസിസി അധ്യക്ഷൻ കെ .സെൽവ പെരുന്തഗൈയുടെ അഭിപ്രായം.

Advertising
Advertising

ചെറുപ്പക്കാർ ,സ്ത്രീകൾ ,ദലിതർ എന്നീ വിഭാഗങ്ങൾക്ക് വിജയിയോട് അനുഭാവമുണ്ടെന്നാണ് എംപിമാരുടെ വിലയിരുത്തൽ . ഡിഎംകെയും കോൺഗ്രസും ഒരേ മുന്നണിയിൽ ആണെങ്കിലും മന്ത്രിസ്ഥാനങ്ങൾ കോൺഗ്രസിന് നൽകിയിട്ടില്ല . മുന്നണി മര്യാദ പാലിച്ച് ക്യാബിനറ്റിൽ അംഗത്വം നൽകണമെന്നു നിരന്തരം അഭ്യര്‍ഥിച്ചിട്ടും അനുവദിക്കാനാവില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകൻ കൂടിയായ മന്ത്രി ഉദയ് നിധി സ്റ്റാലിൻ അറിയിച്ചത് . കഴിഞ്ഞ തവണ 25 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 16 സീറ്റ് നേടിയിരുന്നു . ഇത്തവണ കൂടുതൽ സീറ്റ് ചോദിച്ചെങ്കിലും ഡിഎംകെ അംഗീകരിച്ചില്ല . ടിവികെയുമായി സഖ്യമായാൽ നൂറു സീറ്റിൽ മത്സരിക്കാമെന്ന കണക്കുകൂട്ടലിലാണ് എംപിമാർ.

ഇൻഡ്യ സഖ്യത്തിൽ കോൺഗ്രസിന് ഏറ്റവും വിശ്വസിക്കാവുന്ന ഘടക കക്ഷിയാണ് ഡിഎംകെ .ഈ ബന്ധം ഉലയ്ക്കേണ്ട എന്ന നിലപാടിലാണ് ഹൈക്കമാൻഡ് . കോൺഗ്രസിന്റെ അണികളെ പോലും ഡിഎംകെ റാഞ്ചിയെടുക്കുകയാണെന്ന പരാതിയും ദേശീയ നേതൃത്വത്തിന് മുന്നിൽ എംപിമാർ അവതരിപ്പിച്ചിട്ടുണ്ട്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News