യു.പിയിൽ ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ
കുഷ്‌നിനഗർ ജില്ലയിലെ വിഷ്ണുപുര സ്വദേശിയായ രവി റായ് (22) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
Update: 2022-08-31 07:45 GMT
കുഷ്‌നിനഗർ: യു.പിയിൽ ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. കുഷ്‌നിനഗർ ജില്ലയിലെ വിഷ്ണുപുര സ്വദേശിയായ രവി റായ് (22) ആണ് അറസ്റ്റിലായത്.
അയൽവാസിയായ ഒന്നരവയസ്സുകാരിയെ ഇയാൾ കളിപ്പിക്കാനായി കൊണ്ടുപോവാറുണ്ടായിരുന്നു. തിങ്കളാഴ്ച കളിപ്പാട്ടങ്ങളും ചോക്ലേറ്റും നൽകാമെന്ന് പറഞ്ഞ് കുഞ്ഞിനെ ഇയാൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോൾ കുഞ്ഞ് അവിടെയുണ്ടായിരുന്നില്ല.
ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് പീഡിപ്പിച്ച കാര്യം ഇയാൾ വെളിപ്പെടുത്തിയത്. കുഞ്ഞിനെ സമീപത്തെ ഫാമിൽനിന്ന് കണ്ടെത്തി. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.