പഞ്ചാബ് സർക്കാരിന് 2000 കോടി രൂപ പിഴ ചുമത്തി

മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയതിനാണ് പിഴ.

Update: 2022-09-23 08:29 GMT

പഞ്ചാബ് സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണൽ 2000 കോടി രൂപ പിഴ ചുമത്തി. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയതിനാണ് പിഴ.

പ്രകൃതിക്ക് ദോഷമാകുന്ന ഖര - ദ്രാവക മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ പഞ്ചാബ് സർക്കാരിന് വീഴ്ച സംഭവിച്ചു എന്നാണ് ട്രൈബ്യൂണൽ കണ്ടെത്തിയത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയർപേഴ്സൺ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

നേരത്തെ യു.പി സർക്കാരിന് ട്രൈബ്യൂണല്‍ 100 കോടി രൂപ പിഴ ചുമത്തിയിരുന്നു. പ്രതാപ്ഗഡ്, റായ്ബറേലി, ജൗൻപൂർ ജില്ലകളിലെ ദ്രവമാലിന്യങ്ങളുടെ സംസ്കരണത്തിലെ വീഴ്ചയ്ക്കാണ് പിഴ ചുമത്തിയത്. രാജസ്ഥാന്‍ സര്‍ക്കാരിനാകട്ടെ മാലിന്യ സംസ്കരണത്തിലെ വീഴ്ചയ്ക്ക് 3000 കോടി രൂപയാണ് ഹരിത ട്രൈബ്യൂണല്‍ നേരത്തെ പിഴ വിധിച്ചത്. 

Advertising
Advertising

ശൈത്യകാലം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ട്രൈബ്യൂണൽ നിർദേശം നൽകിയിട്ടുണ്ട്.




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News