സോണിയയുടെ മുഖത്ത് നോക്കാതെ മോദി; ചിത്രം പങ്കുവെച്ച് ലോക്‌സഭാ സ്പീക്കർ

ഓം ബിർള, രാജ്‌നാഥ് സിങ് എന്നിവർ സോണിയയെ ഹൃദ്യമായി സ്വാഗതം ചെയ്യുമ്പോൾ തലകുമ്പിട്ട് മുഖം കൊടുക്കാതെ നിൽക്കുന്ന മോദിയെയാണ് ചിത്രത്തിൽ കാണുന്നത്.

Update: 2022-04-08 05:48 GMT

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലേക്ക് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കടന്നുവരുമ്പോൾ മുഖം തിരിച്ചു നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വൈറലാവുന്നു. സ്പീക്കർ ഓം ബിർല തന്നെയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ലോക്‌സഭാ സ്പീക്കർ ഓം ബിർള, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുള്ള സദസിലേക്കാണ് സോണിയാ ഗാന്ധി കടന്നുവരുന്നത്. ഓം ബിർള, രാജ്‌നാഥ് സിങ് എന്നിവർ സോണിയയെ ഹൃദ്യമായി സ്വാഗതം ചെയ്യുമ്പോൾ തലകുമ്പിട്ട് മുഖം കൊടുക്കാതെ നിൽക്കുന്ന മോദിയെയാണ് ചിത്രത്തിൽ കാണുന്നത്.

Advertising
Advertising

പാർലമെന്റ് നടപടികൾ തടസ്സമില്ലാതെ നടത്തിക്കൊണ്ടുപോവാൻ സഹകരിക്കണമെന്ന് അഭ്യർഥിക്കാനാണ് സ്പീക്കർ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, മുൻ യു.പി മുഖ്യമന്ത്രി മുലായം സിങ് യാദവ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News