മാധ്യമങ്ങൾ പറയില്ല, പക്ഷേ ഇസ്രായേൽ ഒറ്റപ്പെടുക തന്നെയാണ്; ട്രംപ് ഭരണത്തിന്‍റെ നൂറു ദിവസം

ഫലസ്തീൻ വംശഹത്യ മാധ്യമങ്ങളിൽ നിന്ന് അദൃശ്യമാക്കാൻ കഠിന ശ്രമം നടത്തുന്ന ഇസ്രായേൽ സ്വയം തന്നെ വാർത്തകളിൽ ഇടം പിടിച്ചു. ഫലസ്തീനെ ചുട്ടുകൊല്ലുന്നതിനിടെ ഇസ്രായേലിന് തന്നെ തീപ്പിടിച്ചതാണ് കാരണം. കാലാവസ്ഥാമാറ്റം, വരൾച്ച, ഇവക്കു പുറമെ നക്ബയുടെ അടയാളങ്ങൾ മറയ്ക്കാനായി ആ ഭൂപ്രദേശത്തിനു പറ്റാത്ത പൈൻ മരങ്ങൾ യുറോപ്പിൽ നിന്ന് കൊണ്ടുവന്ന് നടുന്നതും തീ പടരുന്നത് എളുപ്പമാക്കി. എന്നിട്ടോ? ഫലസ്തീൻകാരാണ് തീയിട്ടതെന്നാരോപിച്ച് ഇസ്രായേലി കുടിയേറ്റ ഭീകരർ വെസ്റ്റ് ബാങ്കിൽ ഫലസ്തീൻകാരുടെ കൃഷിയിടങ്ങൾക്ക് തീയിട്ടു.

Update: 2025-05-05 14:45 GMT

മാധ്യമങ്ങൾ പറയില്ല, പക്ഷേ ഇസ്രായേൽ ഒറ്റപ്പെടുക തന്നെയാണ്

ഫലസ്തീൻ വംശഹത്യ മാധ്യമങ്ങളിൽ നിന്ന് അദൃശ്യമാക്കാൻ കഠിന ശ്രമം നടത്തുന്ന ഇസ്രായേൽ സ്വയം തന്നെ വാർത്തകളിൽ ഇടം പിടിച്ചു. ഫലസ്തീനെ ചുട്ടുകൊല്ലുന്നതിനിടെ ഇസ്രായേലിന് തന്നെ തീപ്പിടിച്ചതാണ് കാരണം. കാലാവസ്ഥാമാറ്റം, വരൾച്ച, ഇവക്കു പുറമെ നക്ബയുടെ അടയാളങ്ങൾ മറയ്ക്കാനായി ആ ഭൂപ്രദേശത്തിനു പറ്റാത്ത പൈൻ മരങ്ങൾ യുറോപ്പിൽ നിന്ന് കൊണ്ടുവന്ന് നടുന്നതും തീ പടരുന്നത് എളുപ്പമാക്കി. എന്നിട്ടോ? ഫലസ്തീൻകാരാണ് തീയിട്ടതെന്നാരോപിച്ച് ഇസ്രായേലി കുടിയേറ്റ ഭീകരർ വെസ്റ്റ് ബാങ്കിൽ ഫലസ്തീൻകാരുടെ കൃഷിയിടങ്ങൾക്ക് തീയിട്ടു.

Advertising
Advertising

ഇസ്രായേലിന്‍റെ അക്രമങ്ങൾ മുമ്പെന്നത്തേക്കാളും വ്യക്തമായിരിക്കെ അതിനെല്ലാം ഭരണകൂടങ്ങളുടെ പിന്തുണ തുടരുന്നു. എന്നാൽ ലോകമെങ്ങും ഇസ്രയേലിനെതിരെ ജനങ്ങൾ ഉണരുകയാണ്; ലോകവും ലോകസ്ഥാപനങ്ങളും ഇസ്രായേലി ഹിംസ കണ്ടുനിൽക്കുമ്പോഴും ചില ആഗോള സ്ഥാപനങ്ങൾ വളരെ പതുക്കെയാണെങ്കിലും അനങ്ങിത്തുടങ്ങുകയാണ്. ഇസ്രായേലും കൂട്ടാളികളും ഒറ്റപ്പെടുകയാണ്.പാശ്ചാത്യ രാജ്യങ്ങളിൽ പ്രത്യേകിച്ചും, പുതുതലമുറ ഇസ്രയേലിനെതിരെ തിരിയുന്നു. ജനരോഷം വർധിക്കുന്നു.

Full View

ട്രംപ് ഭരണത്തിന്‍റെ നൂറു ദിവസം

അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് സന്ദർശിച്ചതിനു പിന്നാലെയാണ് മാർപാപ്പ മരണപ്പെട്ടത് എന്നതൊരു ക്രൂരമായ തമാശയാണ്. എന്നാൽ അമേരിക്കയുടെ പ്രസിഡന്‍റ് കാനഡയിലെയും ആസ്ട്രേലിയയിലെയും ഭരണം മാറ്റിമറിച്ചു എന്നത് തമാശയല്ല, കാര്യമാണ്.ഡോണൾഡ് ട്രംപ് രണ്ടാമൂഴത്തിൽ നൂറു ദിവസം തികച്ചിരിക്കുന്നു. ഡോണൾഡ് ട്രംപിന്‍റെ സ്വന്തം സമൂഹമാധ്യമവേദിയായ ട്രൂത് സോഷ്യലിൽ, ഡോണൾഡ് ട്രംപ് തന്നെ ഡോണൾഡ് ട്രംപിന്‍റെ നൂറുദിവസത്തെപ്പറ്റിയുള്ള അഭിപ്രായം എടുത്തു ചേർത്തു. ഡോണൾഡ് ട്രംപിന് ജയത്തിനുമേൽ ജയമാണെന്ന് തന്നെ ആ അഭിപ്രായം! ഈ നൂറു ദിവസത്തിനുള്ളിൽ അമേരിക്കയെ മാത്രമല്ല, സ്വയം തന്നെ പരിഹാസ്യമാക്കിയ കുറെ സന്ദർഭങ്ങൾ ട്രംപ് സൃഷ്ടിച്ചു.

പറയുന്നത് നേരും ചെയ്യുന്നത് നീതിയുമാകണമെന്ന് നിർബന്ധമില്ലാത്ത എത്ര രാഷ്ട്ര നേതാക്കൾ! കൂട്ടത്തിൽ മുമ്പനായി ട്രംപും.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News